മാണി യുഡിഎഫ് വിടുമെന്നത് വ്യാമോഹം: തങ്കച്ചന്‍

single-img
16 July 2013

29TVTHANKACHAN_135897fകേരളാ കോണ്‍ഗ്രസും കെ.എം. മാണിയും യുഡിഎഫ് വിട്ടുപോകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. യുഡിഎഫിന്റെ വോട്ടു വാങ്ങിയാണ് കെ.എം. മാണി ജയിച്ചത്. അദ്ദേഹം മുന്നണി വിട്ടിറങ്ങുമെന്ന് എല്‍ഡിഎഫിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.എം. മാണിയെ ഇടതുപക്ഷം പിന്തുണയ്ക്കുമെന്ന് ഇടതുപക്ഷം സൂചന നല്‍കുന്നതിന്റെ പശ്ചാത്തലത്തിലാണ് തങ്കച്ചന്റെ പ്രസ്താവന.