സ്‌നോഡന്‍ താല്‍ക്കാലിക അഭയത്തിന് റഷ്യയ്ക്ക് അപേക്ഷ നല്‍കി

single-img
16 July 2013

snowdenയുഎസ്‌ദേശീയ സുരക്ഷാ ഏജന്‍സി ഫോണ്‍-ഇന്റര്‍നെറ്റ് വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തിയ വിവരം പുറംലോകത്തെ അറിയിച്ച മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ റഷ്യയില്‍ താത്കാലിക അഭയത്തിന് അപേക്ഷ നല്‍കി. മോസ്‌കോ വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് ഏരിയായില്‍ കഴിയുന്ന സ്‌നോഡന് എതിരേ യുഎസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നു ഹോങ്കോംഗില്‍നിന്നു മുങ്ങിയ സ്‌നോഡന്‍ മോസ്‌കോയില്‍ എത്തുകയായിരുന്നു. പാസ്‌പോര്‍ട്ട് അമേരിക്ക റദ്ദാക്കിയതിനാല്‍ ഏതെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് അഭയം തേടാനുള്ള ശ്രമം തടസ്സപ്പെട്ടു. ഇതിനാലാണ് റഷ്യയില്‍ അഭയത്തിന് അപേക്ഷിച്ചതെന്ന് അഭിഭാഷകനായ അനറ്റോളി കുച്ചേര്‍ന പറഞ്ഞു.