ഡ്രോണ്‍ ആക്രമണത്തില്‍ ഒമ്പതു മരണം

single-img
15 July 2013

map_of_pakistanനോര്‍ത്ത് വസിറിസ്ഥാനില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം(ഡ്രോണ്‍) നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഭീകരരെന്നു സംശയിക്കുന്ന ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. മിര്‍ അലി മേഖലയിലായിരുന്നു ആക്രമണം. മോട്ടോര്‍ബൈക്കില്‍ വന്ന രണ്ടു വിദേശികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.ഒരക്കാസിക്കും ഖൈബറിനും ഇടയ്ക്കുള്ള പ്രദേശങ്ങളില്‍ പാക് വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഏഴു തീവ്രവാദികളും കൊല്ലപ്പെട്ടു.