ടി.പി വധം: പ്രതികളുടെ പേര് നിര്‍ദേശിച്ച മുല്ലപ്പള്ളിക്കെതിരേ കേസെടുക്കണമെന്ന് സിപിഎം

single-img
12 July 2013

Union-Minister-of-State-for-Home-Affairs-Mullappally-Ramachandran-keralaടി.പി വധക്കേസില്‍ പ്രതികളാക്കേണ്ടവരുടെ പേരുകള്‍ നിര്‍ദേശിച്ച മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കേസെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുല്ലപ്പള്ളി ആരുടെയെല്ലാം പേരുകളാണ് നിര്‍ദേശിച്ചതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയണമെന്നും ടി.പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നിയമസഭയില്‍ തിരുവഞ്ചൂര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ടി.പി കേസില്‍ ചിലരുടെ പേരുകള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നതായും എന്നിട്ടും അവര്‍ക്കെതിരേയൊന്നും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും ആയിരുന്നു തിരുവഞ്ചൂരിന്റെ പരാമര്‍ശം.