സി.പി.എം. ബ്രാഞ്ച് ഓഫീസ് ബോംബേറില്‍ തകര്‍ന്നു

single-img
5 July 2013

കണ്ണൂര്‍ ചക്കരക്കല്ലില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബോംബേറില്‍ തകര്‍ന്നു. ബാവോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ സ്മാരക മന്ദിരത്തിനു നേരെയാണ് ഇന്ന്പുലര്‍ച്ചെ അക്രമണമുണ്ടായത്.

കെട്ടിടത്തിന്റെ മുകള്‍ഭാഗത്തുനിന്ന് പൊട്ടാത്ത ഒരു ബോംബ് കിട്ടിയിട്ടുണ്ട്. ചക്കരക്കല്‍ പോലീസും ഡോഗ്‌സ്‌ക്വാഡും പരിശോധന നടത്തി. ആര്‍ .എസ്. എസാണെന്ന് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം. ആരോപിച്ചു.