ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു

single-img
3 July 2013

JharhandAttack_PTIജാര്‍ഖണ്ഡിലെ ദുംഗ ജില്ലയില്‍ മാവോയിസ്റ്റുകള്‍ പോലീസ് വാഹനത്തിനു നേരേ നടത്തിയ ആക്രമണത്തില്‍ ഒരു എസ്പി ഉള്‍പ്പെടെ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകള്‍ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം നടത്തിയിരുന്ന എസ്പി അമര്‍ജിത് ബലിഹര്‍ (45) ദുംഗയില്‍ നിന്നു മടങ്ങുമ്പോള്‍ മാവോയിസ്റ്റുകള്‍ അദ്ദേഹത്തിന്റെ വാഹനത്തിനുനേരേ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്ന് ആഭ്യന്തര സെക്രട്ടറി എന്‍.എന്‍. പാണ്ഡേ പറഞ്ഞു. വൈകുന്നേരം 3.45 ഓടെ ദുംഗ യിലെ കതിഗുണ്ഡിലാണു സംഭവം. ബലിഹാറിന്റെ വാഹനത്തിനു നേരെ പതിയിരുന്ന മാവോയിസ്റ്റുകള്‍ 150 തവണ വെടിയുതിര്‍ത്തതായി ദുംഗ ഡിഐജി പ്രിയ ദു ബൈ പറഞ്ഞു. പകൂറില്‍ ഡിഐജിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മടങ്ങുകയായിരുന്നു എസ്പി ബലിഹര്‍. ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റവരെ ധന്‍ബാ ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.