ഇന്ത്യയ്ക്ക് ലങ്കയോട്് 161 റണ്‍സിന്റെ തോല്‍വി

single-img
3 July 2013

Kohliത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോല്‍വി. ശ്രീലങ്ക മുന്നോട്ടുവച്ച കൂറ്റന്‍ വിജയ ലക്ഷ്യമായ 349 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 44.5 ഓവറില്‍ 187 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു. 161 റണ്‍സിന്റെ നാണംകെട്ട തോല്‍വി. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോടും ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 49 റണ്‍സെടുത്തു പുറത്താകാതെനിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ്മ (അഞ്ച്), ശിഖര്‍ ധവാന്‍ (24), മുരളീ വിജയ് (30), വിരാട് കോഹ്്‌ലി (2), ദിനേശ് കാര്‍ത്തിക് (22), സുരേഷ് റെയിന (33), അശ്വിന്‍ (4), ഷാമി അഹമ്മദ് (പൂജ്യം), ഇഷാന്ത് ശര്‍മ്മ (2), ഉമേഷ് യാദവ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ശ്രീലങ്കയ്ക്കു വേണ്ടി രങ്കണ ഹെറാത്ത് മൂന്നും സചിത്ര സേനാനായകെ ലസിത് മലിംഗ് എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. കുലശേഖര, സചിത്ര സേനാനായകെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.