സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: പി.സി. തോമസ്

single-img
2 July 2013

THOMAS_124806fസോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ അങ്കമാലി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തിയാല്‍ പോലീസ് അന്വേഷണം തടസപ്പെടുമെന്ന ചില യുഡിഎഫ് നേതാക്കളുടെ പ്രചാരണം നിരര്‍ഥകമാണ്. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ പോലീസിനു പരിമിതികള്‍ ഉള്ളതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും പി.സി. തോമസ് പറഞ്ഞു.