National

തെലുങ്കാന: സോണിയ ഗാന്ധി ഉടന്‍ തീരുമാനമെടുക്കുമെന്ന് ആന്ധ്ര ഉപമുഖ്യമന്ത്രി

Sonia-Gandhi-1തെലുങ്കാന സംസ്ഥാനരൂപീകരണ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉടന്‍ അനുകൂല തീരുമാനമെടുക്കുമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ദാമോദര്‍ രാജനരസിംഹ. ഹൈദരാബാദിലെ നൈസാംകോളജ് ഗ്രൗണ്ടില്‍ തെലുങ്കാന വാദികളുടെ പടുകൂറ്റന്‍ സമ്മേളനത്തിലായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രസംഗത്തിലുടെ നീളം സോണിയ ഗാന്ധിയെ പ്രശംസിക്കാനും ഉപമുഖ്യമന്ത്രി മറന്നില്ല. അവരുടെ സ്വഭാവദാര്‍ഢ്യവും ധൈര്യവും പ്രശ്‌നത്തിലുള്ള കാഴ്ചപ്പാടും പരിഗണിച്ചാല്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് ഉറപ്പാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഏഴു ദശകമായി തുടരുന്ന തെലുങ്കാന സമരത്തില്‍ ആയിരക്കണക്കിന് യുവാക്കളാണ് ജീവന്‍ ബലിയര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.