ബനഡിക്ട് പതിനാറാമന്റെ വിരമിക്കല്‍ തീരുമാനം വീരോചിതം: ഫ്രാന്‍സിസ് മാര്‍പാപ്പ

single-img
1 July 2013

papa-Bമനഃസാക്ഷിക്കനുസരിച്ചുള്ള വീരോചിത തീരുമാനമായിരുന്നു ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സ്വയം വിരമിക്കലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അതിശയകരമായ ആ തീരുമാനം വഴി ഭാവി മാര്‍പാപ്പമാര്‍ക്ക് ഇത്തരത്തില്‍ തീരുമാനമെടുക്കാനുള്ള ധാര്‍മിക പിന്തുണയാണ് അദ്ദേഹം നല്കിയത്. ദൈവത്തിന്റെ തീരുമാനം പ്രാര്‍ഥനയിലൂടെ ബനഡിക്ട് പതിനാറാമന് വെളിപ്പെടുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഇന്നലെ തീര്‍ഥാടകര്‍ക്ക് പൊതുദര്‍ശനം നല്കി പ്രഭാഷണം നടത്തുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സഭയെ നയിക്കാന്‍ ആവശ്യമായ മാനസിക-ശാരീരിക ആരോഗ്യം ഇല്ലെന്നു വ്യക്തമായ ഘട്ടത്തിലാണു 85-ാമത്തെ വയസില്‍ അദ്ദേഹം സ്വയം വിരമിക്കാന്‍ തീരുമാനിച്ചത്.