വിഎസിന്റെ പിന്നിലുളള റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കണമെന്നു ലീഗ്

single-img
28 June 2013

vs-achuthanandan_7പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പിന്നില്‍ ഒരു റാക്കറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നുണെ്ടന്നും അന്വേഷിച്ചു യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍.. വാര്‍ത്താസമ്മേളനങ്ങളില്‍ വിഎസ് സ്ഥിരമായി ആരോ എഴുതിക്കൊടുത്ത കാര്യമാണു വായിക്കുന്നത്. തെറ്റായ കാര്യങ്ങള്‍ വാര്‍ത്തകളായി എഴുതിക്കൊടുക്കുന്നതിനു പിന്നില്‍ ഈ റാക്കറ്റാണു പ്രവര്‍ത്തിക്കുന്നത്. ലീഗിന്റെ പ്രവര്‍ത്തകസമിതിയോഗത്തിനു ശേഷം ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ റാക്കറ്റില്‍ ഉദ്യോഗസ്ഥരടക്കം ഉന്നതരുണെ്ടന്നും മുഹമ്മദ് ബഷീര്‍ ആരോപിച്ചു.