സുശീല്‍കുമാര്‍ ഷിന്‍ഡെ സ്ഥിരം ക്ഷണിതാവ്

single-img
28 June 2013

Sushil-Kumar-Shindeആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി. അടുത്തിടെ നടന്ന പുനഃസംഘടനയില്‍ മന്ത്രിസഭയിലെത്തിയ കെ.എസ്. റാവുവിന്റെ ഒഴിവിലേക്കാണു ഷിന്‍ഡെയെ ഉള്‍പ്പെടുത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണു ഷിന്‍ഡെയെ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി നാമനിര്‍ദേശം ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. തന്നെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നു ഒഴിവാക്കണമെന്ന കെ.എസ്. റാവുവിന്റെ ആവശ്യവും കോണ്‍ഗ്രസ് അധ്യക്ഷ അംഗീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭയിലെ കക്ഷി നേതാവു കൂടിയായ ഷിന്‍ഡെ കോണ്‍ഗ്രസിന്റെ കോര്‍ ഗ്രൂപ്പില്‍ അംഗമാണെങ്കിലും ഇതുവരെ പ്രവര്‍ത്തക സമിതിയില്‍ അംഗമായിരുന്നില്ല.