Kerala

കാസര്‍ഗോഡ് തൂക്കുപാലം തകര്‍ന്നു; രണ്ടു പേര്‍ക്ക് പരിക്ക്

4കാസര്‍ഗോഡ് വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാല്‍ തൂക്കുപാലം തകര്‍ന്നു വീണു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. മൂന്ന് മാസം മുന്‍പ് ഉദ്ഘാടനം നടത്തിയ പാലമാണു തകര്‍ന്നു വീണത്. പാലത്തിലൂടെ നടന്നു പോയ മൂന്നു പേര്‍ നീന്തി രക്ഷപെട്ടു. പാലത്തിനടിയില്‍ ആരെങ്കിലും കുടിങ്ങിയിട്ടുണ്‌ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്. പ്രധാന തൂണുകളില്‍ ഒന്നു ചെരിഞ്ഞു പുഴയില്‍ വീണതാണു പാലം തകരാന്‍ കാരണമായത്. നാലുകോടി രൂപ മുടക്കി നിര്‍മ്മിച്ച പാലം തകര്‍ന്നത് നിര്‍മ്മാണത്തിലെ അപാകത കൊണ്ടാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.