ഖത്തര്‍ അമീര്‍ അധികാരം കൈമാറാന്‍ ഒരുങ്ങുന്നു

single-img
25 June 2013

amir-qatar-ഖത്തര്‍ അധികാരമാറ്റത്തിനൊരുങ്ങുന്നു. സമാധാനപരമായി യുവതലമുറയിലേക്ക് അധികാരം കൈമാറി മാതൃകയാകുകയാണു ഖത്തര്‍ അമീര്‍ ഷെയ്ക്ക് ഹമദ് ബിന്‍ ഖലീഫ അല്‍ താനി. ഖത്തര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അല്‍ ജസീറ ടെലിവിഷനാണു വിവരം പുറത്തുവിട്ടത്. കിരീടാവകാശി ഷെയ്ക്ക് തമിം ബിന്‍ ഹമദ് അല്‍ താനിയാകും പുതിയ അമീര്‍. 61 വയസുണ്ട് സ്ഥാനമൊഴിയുന്ന അമീറിന്. ഷെയ്ക്ക് മൂസ എന്ന രണ്ടാംഭാര്യയിലെ പുത്രനാണ് 33 വയസുള്ള ഷെയ്ക്ക് തമിം. 1995 -ല്‍ തന്റെ പിതാവിനെ കൊട്ടാരവിപ്ലവത്തിലൂടെ പുറത്താക്കി അധികാരം പിടിച്ചയാളാണു ഷെയ്ക്ക് ഹമദ്. പ്രകൃതിവാതക സമ്പന്നമായ ഖത്തറിനെ സാമ്പത്തികവും രാഷ്ട്രീയവും നയതന്ത്രപരവുമായി വന്‍ ശക്തിയാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഏറ്റവുമധികം ദ്രവീകൃത പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്ന രാജ്യമാണു ഖത്തര്‍.