രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി

single-img
20 June 2013

RAMESHകെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി. സോണിയാഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക് തുടങ്ങിയവരുമായി ചെന്നിത്തല ചര്‍ച്ച നടത്തും. തന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ വിവാദത്തില്‍ അദ്ദേഹം കേന്ദ്ര നേതാക്കളെ നിലപാട് അറിയിക്കും. തിങ്കളാഴ്ചയാണ് ഡല്‍ഹി യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും അടിയന്തര യുഡിഎഫ് യോഗം ഉണ്ടായിരുന്നതിനാല്‍ യാത്ര നീട്ടിവെയ്ക്കുകയായിരുന്നു. കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും. കേരളത്തിന്റെ സംഘടനാ ചുമതല വഹിച്ചിരുന്ന മധുസൂദനന്‍ മിസ്ത്രിയെ കഴിഞ്ഞ സംഘടനാ പുനസംഘടനയില്‍ കോണ്‍ഗ്രസ് നേതൃത്വം മാറ്റുകയായിരുന്നു. തുടര്‍ന്നാണ് മുകുള്‍ വാസ്‌നിക്കിന് ചുമതല നല്‍കിയത്.