പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കണ്ടു

single-img
20 June 2013

rajbhavanസോളാര്‍ തട്ടിപ്പു കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചു ജുഡീഷല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ നിഖില്‍ കുമാറിനു നിവേദനം നല്‍കി. നിയമസഭ പിരിഞ്ഞതിനുശേഷം പ്രകടനമായാണ് എംഎല്‍എമാര്‍ രാജ്ഭവനു മുന്നിലെത്തിയത്. തുടര്‍ന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് നിയമസഭാകക്ഷി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. മുഖ്യമന്ത്രി രാജിവയ്ക്കുംവരെ സമരം തുടരുമെന്നും തങ്ങളുടെ ആവശ്യം ഗൗരവപൂര്‍വം കാണുന്നുവെന്നു ഗവര്‍ണര്‍ അറിയിച്ചതായും വിഎസ് പറഞ്ഞു.