സ്വര്‍ണ വില കൂടി (18/06/2013)

single-img
18 June 2013

തുടര്‍ച്ചയായ ആറു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് വര്‍ദ്ധിച്ചു. വില പവന് 80 രൂപ ഉയര്‍ന്ന് 20880 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി 2610 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

ജൂണ്‍ 11 ന് 20800 രൂപയിലെത്തിയതിനു ശേഷം ആദ്യമായാണ് കേരള ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്. 20720 രൂപയായിരുന്ന വിലയാണ് ജൂണ്‍ 11 ന് 20800 രൂപയിലെത്തിയത്.