രാജിയും ജുഡീഷല്‍ അന്വേഷണവുമില്ലെന്നു മുഖ്യമന്ത്രി

single-img
17 June 2013

oommen chandyസംസ്ഥാനത്ത് കത്തിക്കൊണ്ടിരിക്കുന്ന സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ടു ജുഡീഷല്‍ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം തള്ളിക്കളയുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണനെ കണ്ടിട്ടുണെ്ടന്നു സമ്മതിച്ച അദ്ദേഹം സരിത എസ്. നായരെ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി രാജിവച്ചു ജുഡീഷല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടു ശൂന്യവേളയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാത്ത പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി. തുടര്‍ന്നു നിയമസഭാ നടപടികള്‍ മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി ഇന്നലത്തേക്കു പിരിയുന്നതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ പൊട്ടന്‍കളി കേട്ടു പ്രതിപക്ഷം സമരത്തില്‍നിന്നു പിന്‍മാറില്ലെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.