സോളാര്‍ തട്ടിപ്പ്: ബിജു രാധാകൃഷ്ണനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും

single-img
17 June 2013

17-bijuradhakrishnanകോയമ്പത്തൂരില്‍ അറസിറ്റിലായ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ ചൊവ്വാഴ്ച കൊട്ടരക്കര കോടതിയില്‍ ഹാജരാക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സിജി സുരേഷ്‌കുമാറിന്റെ കീ!ഴിലുള്ള അന്വേഷണ സംഘമാണ് ബിജുവിനെ അറസ്റ്റു ചെയ്ത് കൊല്ലത്ത് എത്തിച്ചത്. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാത്രി കൊല്ലത്ത് എത്തിച്ച ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഭാര്യ സരിത എസ്. നായര്‍ ഈ മാസം രണ്ടിന് അറസ്റ്റിലായതിനു പിന്നാലെയാണ് ബിജു ഒളിവില്‍ പോയത്. നടി ശാലു മേനോന്റെ കാറില്‍ തൃശൂരില്‍ എത്തിയതിനു ശേഷം അവിടെനിന്ന് കോയമ്പത്തൂരിലേക്കു പോവുകയായിരുന്നു.