പെട്രോളിയം മന്ത്രിമാരെ എണ്ണലോബി വിരട്ടുന്നു: വീരപ്പ മൊയ്‌ലി

single-img
15 June 2013

veerappa_moily_667x500എണ്ണ ഇറക്കുമതി ചെയ്യുന്ന ലോബികള്‍ മാറിമാറിവരുന്ന പെട്രോളിയം മന്ത്രിമാരെ ഭീഷണിപ്പെടുത്തുകയാണെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. എണ്ണ ഇറക്കുമതി കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഈ ലോബികള്‍ അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ 16,000 കോടി ഡോളറിന്റെ ലാഭമുണ്ടാക്കുന്നതു തടയുകയാണ് ഈ ലോബികള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ എണ്ണഖനനം ചെയ്യുന്നതിന് അവസരമുണ്ട്. എന്നാല്‍, ഖനനം ചെയ്യാന്‍ ലോബികള്‍ അനുവദിക്കില്ല. പകരം എണ്ണ ഇറക്കുമതി ചെയ്യാന്‍ അവര്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും പെട്രോളിയം മന്ത്രി പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിര്‍ണയ തീരുമാനത്തിലാണ് എണ്ണ ലോബികള്‍ കൈകടത്തുന്നത്. ചില തീരുമാനങ്ങള്‍ എണ്ണലോബികള്‍ അട്ടിമറിക്കുന്നു. ലോബിയിംഗ് നടക്കുന്നതുകൊണ്ടാണ് എണ്ണഖനനം നടക്കാത്തത്. അതുകൊണ്ടാണ് ഇന്ത്യക്ക് ഇന്ധന ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരുന്നത്. രാജ്യത്തിന്റെ എണ്ണസമ്പത്ത് ഉപയോഗപ്പെടുത്താതിരിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ത്തന്നെ നീക്കം നടക്കുന്നുണ്ട്. പെട്രോളിയം മന്ത്രിയാകുന്ന എല്ലാവരെയും അവര്‍ ഭീഷണിപ്പെടുത്തുകയാണെന്നും മൊയ്‌ലി പറഞ്ഞു.