രാത്രികാല ലോഡ്‌ഷെഡിംഗ് തല്‍ക്കാലത്തേക്ക് ഒഴിവാക്കി

single-img
15 June 2013

Sun sets behind electric pylons in Allahabadവൈദ്യുതിക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല പവര്‍ക്കട്ട് തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു. ജൂണ്‍ 16 മുതല്‍ ലോഡ്‌ഷെഡിംഗ് താല്‍ക്കാലികമായി പിന്‍വലിക്കാനാണ് തീരുമാനം. രാത്രി അരമണിക്കൂറായിരുന്നു പവര്‍കട്ട്. ലോഡ്‌ഷെഡിംഗ് പിന്‍വലിച്ചതിനു ശേഷമുള്ള വൈദ്യുതി ഉപഭോഗം വിലയിരുത്തിയതിനു ശേഷം പൂര്‍ണമായി വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമോ എന്നു തീരുമാനിക്കും. ജലസംഭരണികളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്നു ബുധനാഴ്ച മുതല്‍ പകല്‍ ലോഡ്‌ഷെഡിംഗ് ഒഴിവാക്കിയിരുന്നു.