ട്രോളിംഗ് നിരോധനം അര്‍ധരാത്രി മുതല്‍

single-img
14 June 2013

Trollingമണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ മുരുക്കുംപാടം മുനമ്പം മത്സ്യബന്ധന മേഖലകള്‍ കേന്ദ്രീകരിച്ചു മത്സ്യബന്ധനം നടത്തുന്ന ഭൂരിഭാഗം ബോട്ടുകളും കരയ്ക്കടുത്തു. ബാക്കിയുള്ള ബോട്ടുകള്‍ ഇന്നു വൈകുന്നേരത്തോടെ തീരമണയും. നിരോധനം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ഇനി 47 ദിവസങ്ങള്‍ക്കുശേഷമേ ബോട്ടുകള്‍ മത്സ്യബന്ധനത്തിനു പോകൂ. ഹാര്‍ബറുകള്‍ക്കും അനുബന്ധമേഖലകള്‍ക്കും വിശ്രമകാലമാണ്. കാലവര്‍ഷം കനത്തു കടല്‍ ക്ഷോഭിച്ചതിനാലും മത്സ്യലഭ്യത കുറഞ്ഞതിനാലും ഇക്കുറി ബോട്ടുകള്‍ പലതും ഒരാഴ്ചമുമ്പേ പണി അവസാനിപ്പിച്ചു കരയ്ക്കടുത്തിരുന്നു. മാത്രമല്ല, തൊഴിലാളികളെ കിട്ടാത്തതും മത്സ്യബന്ധന വ്യവസായത്തിനു വലിയ കോട്ടം വരുത്തി.