വധേരയുടെ ഭൂമി ഇടപാട് : വിവരങ്ങള്‍ പുറത്തുവിടില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്

single-img
13 June 2013

robert-vadra-and-priyanka-2012-10-05-08-27-03_orകോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂല ത്തിലെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്. അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടു ലക്‌നോയിലെ വിവരാവകാശ പ്രവര്‍ത്തക നൂതന്‍ ഠാക്കൂര്‍ നല്‍കിയ അപേക്ഷ നിരസിച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. റിയല്‍ എസ്റ്റേറ്റ് വ്യവസായികളായ ഡിഎല്‍എഫുമായുള്ള റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൂതന്‍ ഠാക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജി അലാഹാബാദ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിശദാംശങ്ങളാണ് വിവരാവകാശ നിയമപ്രകാരം തേടിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ എന്തു നടപടി സ്വീകരിച്ചെന്നും ആരാഞ്ഞിരുന്നു. വിഷയം കോടതിയുടെ പരിഗ ണനയിലായതിനാല്‍ കേസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നാണു പ്രധാനമന്ത്രിയുടെ ഓഫീസ് ആദ്യം ഇതിനു മ റുപടി നല്‍കിയത്. എന്നാല്‍, കോടതിയില്‍നിന്ന് പ്രത്യേക ഉത്തരവുണെ്ടങ്കില്‍ മാത്രമേ വിവരങ്ങള്‍ രഹസ്യമാക്കി വയ്‌ക്കേണ്ടതുള്ളൂ എന്നു ഠാക്കൂര്‍ വാദിച്ചു. തുടര്‍ന്നാണു സുപ്രീംകോടതി ഉത്തരവ് പ്രകാരം ചില കാര്യങ്ങള്‍ രഹസ്യമാക്കി വയ്‌ക്കേണ്ടതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്.