കൊറിയകള്‍ ചര്‍ച്ച നടത്തില്ല • ഇ വാർത്ത | evartha
World

കൊറിയകള്‍ ചര്‍ച്ച നടത്തില്ല

KOREA MAPഇരുകൊറിയകളും ഇന്നു നടത്താനിരുന്ന സമാധാന ചര്‍ച്ച റദ്ദാക്കി. ഏകീകരണവകുപ്പു മന്ത്രിക്കു പകരം ഉപമന്ത്രിയെ ചര്‍ച്ചയ്ക്ക് അയയ്ക്കാനുള്ള ദക്ഷിണകൊറിയയുടെ തീരുമാനമാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കാനായി ചര്‍ച്ച നടത്താമെന്ന് ആദ്യം നിര്‍ദേശിച്ചത് ഉത്തരകൊറിയയായിരുന്നു. തിങ്കളാഴ്ച പാന്‍ജുമോന്‍ കേന്ദ്രത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഇതിനുശേഷമാണ് സാങ്കേതിക കാരണം പറഞ്ഞ് ഇന്നത്തെ ചര്‍ച്ച ഉപേക്ഷിച്ചത്.