വിന്‍ഡീസിനെയും തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

single-img
12 June 2013

Indവീണ്ടും ശിഖര്‍ ധവാനും രോഹിത് ശര്‍മയും രവീന്ദ്രജഡേജയും തിളങ്ങിയപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ സെമി ഉറപ്പിച്ചു. വിന്‍ഡീസിനെതിരേ ഇന്ത്യക്ക് എട്ടുവിക്കറ്റിന്റെ അനായാസ വിജയം. ശിഖര്‍ ധവാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയപ്പോള്‍ രവീന്ദ്ര ജഡേജ അഞ്ചുവിക്കറ്റുമായി തിളങ്ങി. രോഹിത് ശര്‍മയും ദിനേഷ് കാര്‍ത്തികും അര്‍ധസെഞ്ചുറി നേടി. സ്‌കോര്‍: വെസ്റ്റിന്‍ഡീസ്- 50 ഓവറില്‍ ഒമ്പതിന് 233. ഇന്ത്യ- 39.1 ഓവറില്‍ രണ്ടിന് 236. രവീന്ദ്രജഡേജയാണു മാന്‍ ഓഫ് ദ മാച്ച്.