World

മണ്ഡേലയുടെ നില ഗുരുതരമായി തുടരുന്നു

Nelson-Mandela-MAI_1459587aപ്രിട്ടോറിയയിലെ ആശുപത്രിയില്‍ കഴിയുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയുടെ നില ഗുരുതരമായി തുടരുകയാണെന്നു ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ഓഫീസിലെ വക്താവ് മക് മഹാരാജ് അറിയിച്ചു. 94കാരനായ മണ്ഡേലയെ മൂന്നു ദിവസം മുമ്പാണ് ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണ്ഡേലയുടെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. ലണ്ടന്‍ പര്യടനം റദ്ദാക്കി മണ്ഡേലയുടെ ഭാര്യ ഗ്രക്കാ മാഷല്‍ ആശുപത്രിക്കിടക്കക്കരികിലുണ്ട്.