തനിക്ക് പ്രസിഡന്റാവാന്‍ മോഹമുണ്ടെന്നു സ്യൂ കി

single-img
7 June 2013

US-MYANMAR-CLINTON-SUU KYIമ്യാന്‍മറില്‍ 2015ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണെ്ടന്നു പ്രതിപക്ഷ നേതാവും നൊബേല്‍ പുരസ്‌കാര ജേത്രിയുമായ ഓങ് സാന്‍ സ്യൂകി പറഞ്ഞു. ലോക സാമ്പത്തിക ഫോറം സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള ഭരണഘടന ഭേദഗതി ചെയ്താലേ സ്യൂകിക്കു മത്സരിക്കാനാവൂ. ജീവിത പങ്കാളിക്കോ മക്കള്‍ക്കോ വിദേശപൗരത്വമുണെ്ടങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നാണു നിലവിലുള്ള ചട്ടം. സ്യൂകിയുടെ രണ്ടു മക്കള്‍ക്കും ബ്രിട്ടീഷ് പൗരത്വമാണുള്ളത്. ഭര്‍ത്താവ് ബ്രിട്ടീഷുകാരനായ മൈക്കല്‍ ആരീസ് നേരത്തെ അന്തരിച്ചു.