കെ.കൃഷ്ണന്‍കുട്ടി സോഷ്യലിസ്റ്റ് ജനത വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

single-img
7 June 2013

k-krishnankuttyകെ.കൃഷ്ണന്‍കുട്ടി സോഷ്യലിസ്റ്റ് ജനത സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കുറച്ചു കാലമായി പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്നു അദ്ദേഹം. ഇതേതുടര്‍ന്നാണ് രാജി. തന്റെ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജിവച്ചിരുന്നില്ലെങ്കില്‍ കൃഷ്ണന്‍കുട്ടിയെ ഒഴിവാക്കുമായിരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. കഴിഞ്ഞ കുറച്ചു നാളായി പാര്‍ട്ടിനയങ്ങളുമായി കൃഷ്ണന്‍കുട്ടി യോജിച്ചുപോയിരുന്നില്ല. പാര്‍ട്ടി ശത്രുക്കളുമായും കൃഷ്ണന്‍കുട്ടി വേദി പങ്കിടുകയും ചെയ്തു. പാര്‍ട്ടി ഭരിക്കുന്ന കൃഷിവകുപ്പിനെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരേയും പരസ്യ വിമര്‍ശനം ഉന്നയിച്ച കൃഷ്ണന്‍കുട്ടിയെ മാറ്റുമെന്ന സൂചന നല്‍കിയിരുന്നതായും വീരേന്ദ്രകുമാര്‍ പറഞ്ഞു.