സൈബര്‍ സിറ്റിക്കു വേണ്ടിയുള്ള ഭൂമി മറിച്ചുവില്‍ക്കുന്നു

single-img
5 June 2013
സൈബര്‍ സിറ്റി മാതൃക

സൈബര്‍ സിറ്റി മാതൃക

കൊച്ചി കളമശ്ശേരിയില്‍ സൈബര്‍ സിറ്റി സ്ഥാപിക്കുന്നതിന് എച്ച്എംടിയില്‍ നിന്ന് വാങ്ങിയ ഭൂമി എച്ച്ഡിഐഎല്‍ മറിച്ചു വില്‍ക്കുന്നു. ഇതു കാണിച്ച് പ്രമുഖ പത്രങ്ങളില്‍ എച്ച്ഡിഐഎല്‍ പരസ്യം നല്‍കി. ഒന്നിച്ചോ ഭാഗികമായോ ഭൂമി വില്‍ക്കാനാണ് നീക്കം. വ്യാവസായിക ആവശ്യത്തിനായി വാങ്ങിയ ഭൂമി മറിച്ചു വില്‍ക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചാണ് ഈ നടപടി.

2002 ല്‍ എളമരം കരീം വ്യവസായ വകുപ്പു മന്ത്രിയായിരുന്ന കാലത്താണ് എച്ച്ഡിഐഎലിന് സെന്റിനു 1,34000 രൂപ നിരക്കില്‍ എച്ച്എംടിയില്‍ നിന്ന് വാങ്ങിയത്. ഈ ഭൂമി എച്ച്ഡിഐഎലിനു വിറ്റതു തന്നെ വിവാദമായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ ഭൂമി കൈമാറ്റത്തിനെ എതിര്‍ക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോളള്‍ സെന്റിനു എട്ടു ലക്ഷം രൂപയ്ക്കാണ് ഭൂമി വില്‍ക്കാന്‍ ഒരുങ്ങുന്നത്. ബ്ലൂ സ്റ്റാര്‍ ഡെവലപ്പേഴ്‌സ് എന്ന കമ്പനിയാണ് സൈബര്‍ സിറ്റി പദ്ധതിയുടെ നടത്തിപ്പുകാര്‍.