ഗുജറാത്തില്‍ ബിജെപിയ്ക്കു മിന്നും ജയം

single-img
5 June 2013

ഗുജറാത്തില്‍ രണ്ടു ലോക്‌സഭ സീറ്റുകളിലേയ്ക്കും നാലു നിയമസഭ സീറ്റുകളിലേയ്ക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയ്ക്ക് തകര്‍പ്പന്‍ ജയം. ആറു സീറ്റുകളും സ്വന്തമാക്കിയ ബിജെപി സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന സീറ്റുകളാണ് ഇത്തവണ ബിജെപി പുഷ്പം പോലെ പിടിച്ചെടുത്തത്. ലോക്‌സഭാ സീറ്റുകളായ പോര്‍ബന്തര്‍, ബനസകന്ത നിയമസഭാ സീറ്റുകളായ ജെത്പൂര്‍, ലിംബാഡി, ദൊറാജി, മൊര്‍വ ഹദഫ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ നേടിയ വിജയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയ്ക്ക് ഊര്‍ജ്ജം പകരുന്നതാണ്.