ബന്‍സലിനെ സിബിഐ ചോദ്യം ചെയ്യും

single-img
4 June 2013

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സലിനെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് കാണിച്ച് സിബിഐ ബന്‍സലിനു നോട്ടീസ് നല്‍കി. റയില്‍വേ ബോര്‍ഡില്‍ ഉന്നത സ്ഥാനം ലഭിക്കുന്നതിനായി ബോര്‍ഡ്‌ മെമ്പറായിരുന്ന മഹേഷ് കുമാര്‍ , ബന്‍സലിന്റെ മരുമകന്‍ വിജയ് സിംഗ്ലയ്ക്ക് 90 ലക്ഷം രൂപ കൈക്കൂലി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരെയും സിബിഐ അറസ്റ്റു ചെയ്തു. ഈ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് ബന്‍സലിനെ ചോദ്യം ചെയ്യുന്നത്. മരുമകന്‍ കൈക്കൂലി വാങ്ങുകയും അറസ്റ്റിലാകുകയും ചെയ്ത വാര്‍ത്ത പുറത്തു വരികയും അഴിമതിയില്‍ ബന്‍സലിനും പങ്കുണ്ടെന്ന തരത്തില്‍ തെളിവുകള്‍ സിബിഐയ്ക്ക് ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബന്‍സല്‍ റെയില്‍വേ മന്ത്രി സ്ഥാനം രാജിവയ്ച്ചത്.

പവന്‍ കുമാര്‍ ബന്‍സലിനും കൈക്കൂലി അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന നിരവധി തെളിവുകള്‍ സിബിഐ ശേഖരിച്ചുകഴിഞ്ഞതായാണ് വിവരം. ബന്‍സല്‍ രണ്ടു തവണ മഹേഷ് കുമാറിനെ കണ്ടിരുന്നതായും അയാളഉടെ നിയമനക്കാര്യത്തില്‍ ബന്‍സലിനു എല്ലാക്കാര്യങ്ങളും അറഇയാമായിരുന്നതായും സിബിഐ ആരോപിക്കുന്നു. മഹേഷ് കുമാറിന ചോദ്യം ചെയ്തതിലൂടെയും വിജയ് സിംഗ്ലയുടെയും മഹേഷ് കുമാറിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചതിലൂടെയുമാണ് ബന്‍സലിനെതിരായ തെളിവുകള്‍ ലഭിച്ചതെന്നാണ് സൂചന.