ഉപമുഖ്യമന്ത്രിപദം: മുഖ്യമന്ത്രിയുടെ ഡല്‍ഹി ചര്‍ച്ചയ്ക്കുശേഷം അഭിപ്രായം പറയാമെന്ന് കുഞ്ഞാലിക്കുട്ടി

single-img
3 June 2013

kunjalikkuttyഹൈക്കമാന്‍ഡുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച് കൂടുതല്‍ അഭിപ്രായം പറയാമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രിപദം സംബന്ധിച്ചു മുസ്‌ലിം ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ച നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃത്വം തിരുവനന്തപുരത്തു യോഗം ചേര്‍ന്നു വ്യക്തമായ നിലപാടു പ്രഖ്യാപിച്ചിട്ടുണ്ട്. അതു തന്നെയാണു നിലപാട്. യുഡിഎഫിന്റെ നിലപാടു യുഡിഎഫും പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതലൊന്നും പറയാനില്ല. ഇനി മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയി വന്ന ശേഷം അദ്ദേഹം പറയും.- കുഞ്ഞാലിക്കുട്ടി. പറഞ്ഞു.