ഷീലാ ദീക്ഷിതിനെതിരേ മത്സരിക്കും: കേജരിവാള്‍

single-img
3 June 2013

kejariwal evarthaഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എവിടെ മല്‍സരിച്ചാലും അവര്‍ക്കെതിരേ നില്‍ക്കു മെന്ന് ആം ആംദ്മി പാര്‍ട്ടി (എഎപി) നേതാവ് അരവിന്ദ് കേജരിവാള്‍. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകാനുള്ള 12 മണ്ഡലങ്ങളിലെ 44 പേരുടെ സാധ്യതാ പട്ടിക എഎപി ഇന്നലെ പ്രസിദ്ധീകരിച്ചു. ീല ദീക്ഷിത് നില്‍ക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ മല്‍സരിക്കാനുള്ള തീരുമാനം ഇന്നലെ പാര്‍ട്ടി പ്രവര്‍ത്തക യോഗത്തിലാണു കേജരിവാള്‍ പ്രഖ്യാപിച്ചത്. മറ്റൊരു മണ്ഡലത്തിലേക്കു ഷീല മാറിയാല്‍ താന്‍ അവിടെനിന്നു മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.