ടി.പി വധം: 14 സാക്ഷികളെ കൂടി ഉള്‍പ്പെടുത്താന്‍ ഹര്‍ജി

single-img
29 May 2013

TP chandrashekaran - 6ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 14 പുതിയ സാക്ഷികളെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ ഹര്‍ജി നല്കി. എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണ പിഷാരടി മുമ്പാകെയാണു നാദാപുരം, പയ്യോളി മജിസ്‌ട്രേറ്റുമാര്‍ ഉള്‍പ്പെടെ 14 പേരെ കൂടി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്. ഇതില്‍ അഞ്ചു പേര്‍ ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥരാണ്. കേസില്‍ നിലവില്‍ വിസ്തരിച്ച 151 സാക്ഷികളില്‍ 49 പേര്‍ ഇതിനകം കൂറുമാറിയിട്ടുണ്ട്.