സരബ്ജിത്തിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി

single-img
29 May 2013

Sarabjeetപാക്കിസ്ഥാനില്‍ ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത്തിന്റെ മകള്‍ക്കു സര്‍ക്കാര്‍ ജോലി. സരബ്ജിത്തിന്റെ മകള്‍ സന്ദീപ് കൗറിനെയാണു പഞ്ചാബ് സര്‍ക്കാര്‍ ഇന്നലെ റവന്യൂ ഓഫീസറായി നിയമിച്ചത്. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന കാബിനറ്റാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ സരബ്ജിത്തിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.