World

മുഷാറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും: ഷരീഫിന്റെ പാര്‍ട്ടി

Pervez-Musharraf_2മുന്‍ പട്ടാളഭരണാധികാരി പര്‍വേസ് മുഷാറഫിനെ രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ ചെയ്യുമെന്നു പാക്കിസ്ഥാനില്‍ അധികാരമേല്‍ക്കാന്‍ തയാറെടുക്കുന്ന പിഎംഎല്‍-എന്‍ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. 1999-ല്‍ നവാസ് ഷെരീഫ് സര്‍ക്കാരിനെ പട്ടാള അട്ടിമറിയില്‍ പുറത്താക്കിയാണു മുഷാറഫ് അധികാരം പിടിച്ചെടുത്തത്. പ്രസിഡന്റായിരിക്കേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ജഡ്ജിമാരെ പിരിച്ചുവിട്ട കേസില്‍ മുഷാറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജികളുണ്ട്.