ഉമ്മന്‍ ചാണ്ടി പാഷാണം വര്‍ക്കിയെപോലെ; വി.എസ്

single-img
28 May 2013

vs-achuthanandan_7വളര്‍ത്തി വലുതാക്കിയ സമുദായ സംഘടനകള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുകയാണെന്ന് വിഎസ്. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയെ പാഷാണം വര്‍ക്കിയോട് ഉപമിക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്നെ തോല്‍പ്പിക്കാനായി സുകുമാരന്‍ നായര്‍ എന്‍.എസ്.എസിന്റെ സമദൂര സിദ്ധാന്തം വെടിഞ്ഞ് ശരിദൂരം സ്വീകരിച്ചു. ഇപ്പോള്‍ സുകുമാരന്‍ നായരുടെ മകളുടേതടക്കം പ്രതിഷേധ രാജി തുടരുകയാണെന്നും വിഎസ് പരിഹസിച്ചു. ശ്രീനാരയണ ഗുരുവും സ്വാമി വിവേകാനന്ദനുമെല്ലാം മുന്നോട്ടു വച്ച മതേതരത്വം തകരുകയാണ്്. സമുദായ സംഘടനകള്‍ പേരെടുത്തു പറഞ്ഞ് മുഖ്യമന്ത്രിയെയും നേതാക്കളെയും പുലഭ്യം പറയുകയാണ്. മറുപടി നല്‍കാന്‍ പോലും കോണ്‍ഗ്രസിന്റെ നേതാക്കന്‍മാര്‍ക്ക് ഭയമാണെന്നും വിഎസ് ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയിലിപ്പോള്‍ മരണവീട്ടിലെ നിശബ്ദതയാണ്. ബാലകൃഷ്ണപിള്ളയെ കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കമ്മിറ്റിയുടെ നേതാവാക്കാന്‍ ശ്രമിക്കുന്നു. പിന്നാക്കകാരുടെ നേതാക്കന്മാര്‍ക്ക് കാബിനറ്റ് പദവിയില്ല. ‘അച്ഛന് കാബിനറ്റ് പദവി മോന്‍പിള്ളയ്ക്ക് മന്ത്രിപദവി’ ഇതാണ് ഓഫര്‍ ചെയ്തിരിക്കുന്നതെന്നും വിഎസ് പരിഹസിച്ചു.