വെള്ളാപ്പള്ളി സമുദായത്തെ ഒറ്റുകൊടുത്തെന്ന് ധര്‍മ്മവേദി

single-img
28 May 2013

srivellappallyസ്വാര്‍ഥ ലാഭങ്ങളുടെ വെള്ളിത്തുട്ടുകള്‍ക്കു വേണ്ടി സമുദായത്തെ ഒറ്റുകൊടുത്ത ആധുനിക യൂദാസാണു വെള്ളാപ്പള്ളി നടേശനെന്നു ശ്രീനാരായണ ധര്‍മവേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സമുദായത്തിന്റെ പേരില്‍ തന്റെ കുടുംബാംഗങ്ങളെ അധികാരകേന്ദ്രങ്ങളിലെത്തിക്കാനാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി ശ്രമിക്കുന്നത്്. വെള്ളാപ്പള്ളിയുടെ അനന്തരവനു പൊല്യൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നിഷേധിച്ചതിനാലാണു മുഖ്യമന്ത്രിയെയും രമേശ് ചെന്നിത്തലയേയും ഇപ്പോള്‍ അധിക്ഷേപിച്ചു സംസാരിക്കുന്നത്. തങ്ങളുടെ നേതാക്കളെ അധിക്ഷേപിച്ച വെള്ളാപ്പള്ളിക്കു മറുപടി നല്‍കിയതിലൂടെ ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കളും ഡിസിസിയും തങ്ങളുടെ കടമയാണു നിര്‍വഹിച്ചതെന്നും അവര്‍ പറഞ്ഞു.