മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രിയും രമേശും കൂടിക്കാഴ്ച നടത്തും

single-img
28 May 2013

14VBG_KPCC_630879eസംസ്ഥാനത്ത് പുകഞ്ഞുകൊണ്ടിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും വൈകിട്ട് കൂടിക്കാഴ്ച നടത്തും. രാവിലെ ഇരുവരും കൂടിക്കാഴ്ച നടത്തുന്നുണെ്ടങ്കിലും മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്യില്ല. കേരള യാത്രയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനാണ് രാവിലെ ഇരുനേതാക്കളും കാണുന്നത്. മന്ത്രിസഭായിലേക്കുള്ള രമേശിന്റെ പ്രവേശനം വിവാദമായതിനു ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും നേരിട്ടു കാണുന്നത്. അതിനിടെ ഉപമുഖ്യമന്ത്രി പദവി നല്‍കി രമേശിനെ മന്ത്രിസഭയിലേക്കു കൊണ്ടുവരുന്ന ഫോര്‍മുലയാണ് എ ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാമെന്നും എ ഗ്രൂപ്പ് നിര്‍ദേശം വയ്ക്കുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രി പദവി ഹൈക്കമാന്‍ഡ് അംഗീകരിക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.