യൂണിസെഫ്് സംഘം അട്ടപ്പാടിയിലെത്തി

single-img
28 May 2013

attappadiപോഷകാഹാരക്കുറവുമൂലം കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ 47 നവജാതശിശുക്കള്‍ മരിക്കാനിടയായ സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ കുട്ടികള്‍ക്കായുള്ള സമിതിയുടെ സംഘം ചൊവ്വാഴ്ച അട്ടപ്പാടിയിലെത്തി. ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ അഞ്ചംഗ സംഘം രോഗികളേയും കുട്ടികളേയും ഗര്‍ഭിണികളേയും പരിശോധിച്ചു. കോട്ടത്തറ ആശുപത്രിയില്‍വച്ച് മരണമടഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.