National

ചൈനീസ് സൈന്യം നിയന്ത്രണരേഖയിലേക്കു റോഡ് നിര്‍മിച്ചു

ladkah_mapലഡാക്കിലെ ദൗളത് ബെഗ് ഓള്‍ഡിയില്‍ കടന്നുകയറിയ ചൈനീസ് സൈന്യം പിന്‍മാറി ദിവസങ്ങള്‍ക്കുള്ളില്‍ ആ രാജ്യത്തു നിന്നു പ്രകോപന പരമായ മറ്റൊരു നടപടി. നിയന്ത്രണരേഖ മുറിച്ച് അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ ചൈന റോഡ് നിര്‍മിച്ചതാണിത്. ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നില്ലെങ്കിലും അതിര്‍ത്തി ശാന്തമല്ലെന്ന സൂചനയാണ് ഉന്നത സൈനികവൃത്തങ്ങള്‍ നല്‍കുന്നത്. ജമ്മു-കാഷ്മീരിലെ ലേയില്‍ സിരിജാപ് മേഖലയില്‍ ഫിംഗര്‍-എട്ട് മേഖലയില്‍ കഴിഞ്ഞ 17 നാണ് ചൈനീസ് സേന റോഡ് നിര്‍മിച്ചത്. ഇതോടെ ഇന്ത്യന്‍ സേനയുടെ അതിര്‍ത്തിയിലെ പട്രോളിംഗ് തടസപ്പെട്ടു.