ആസിഫ്‌ അലി വിവാഹിതനായി

single-img
26 May 2013

നടന്‍ ആസിഫ്‌ അലി വിവാഹിതനായി. കണ്ണൂര്‍ സ്വദേശിയായ സമയ മസ്‌റിന്‍ ആണ്‌ ആസിഫിന്റെ ജീവിത സഖിയായെത്തിയത്‌. കണ്ണൂര്‍ ദിനേശ്‌ ഓഡിറ്റോറിയത്തില്‍ല്‍ വച്ചാണ്‌ വിവാഹം നടന്നത്‌. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ മഖ്‌ബൂല്‍ സല്‍മാന്‍, ഷാനി തുടങ്ങിയ ഏതാനും ചില ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. ആസിഫിന്റെ നാടായ തൊടുപുഴയില്‍ മെയ്‌ 30 ന്‌ നടക്കുന്ന സത്‌കാരത്തിനു പുറമെ ചലച്ചിത്ര രംഗത്തെ സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ സത്‌കാരം ജൂണ്‍ ഒന്നിന്‌ കൊച്ചിയില്‍ നടക്കും.
കോഴിക്കോട്‌ പ്രോവിഡന്‍സ്‌ കോളേജില്‍ ബിബിഎ വിദ്യാര്‍ത്ഥിനിയാണ്‌ സമ. കണ്ണൂര്‍ താഹ മെഹസില്‍ എ.കെ.ടി.ആസാദിന്റെയും മുംതാസിന്റെയും മകളാണ്‌.