സല്‍മാന്‍ ഖുര്‍ഷിദ് സൗദി അറേബ്യയില്‍

single-img
25 May 2013

Salman-Khurshid_2നാലു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദി അറേബ്യലെത്തി. നിതാഖാത് നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൗദി അധികൃതരുമായി ഖുര്‍ഷിദ് ചര്‍ച്ച നടത്തും. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സൗദി സന്ദര്‍ശിക്കുന്നത്. 2008ല്‍ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന പ്രണാബ് മുഖര്‍ജി സന്ദര്‍ശിച്ചിരുന്നു. സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍-ഫൈസലുമായി ഉഭയകക്ഷി-മേഖലാ-അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ ഖുര്‍ഷിദ് ചര്‍ച്ച നടത്തും. നിതാഖാത് നിയമംമൂലം നിരവധി ഇന്ത്യക്കാര്‍ സൗദി വിട്ട പശ്ചാത്തലത്തിലാണ് ഖുര്‍ഷിദിന്റെ സൗദി സന്ദര്‍ശനം. ഇരുപതു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 17 ശതമാനം സൗദിയില്‍നിന്നാണ്.