ലീഗിന് എന്‍എസ്എസ് ഭീഷണിയല്ലെന്നു പി.കെ.കെ. ബാവ

single-img
25 May 2013

PKKBavaലീഗിന് എന്‍എസ്എസ് ഒരു ഭീഷണിയല്ലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ. കെ. ബാവ. എന്‍എസ്എസിനെ തങ്ങളുടെ സഹോദ സ്ഥാപനമായിട്ടാണു കാണുന്നതെന്ന് അദ്ദേഹം കോട്ടയത്തു പ റഞ്ഞു. അഞ്ചാം മന്ത്രി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്‍എസ്എസുമായി ഏറ്റുമുട്ടലിനില്ല. മന്നത്ത് പദ്മനാഭന്‍ മുതല്‍ പി.കെ. നാരായണപ്പണിക്കര്‍ വരെയുള്ളവരുടെ കാലത്ത് എന്‍എസ്എസ് മാന്യത കാത്തുസൂക്ഷിച്ചിട്ടുണ്ട്. മുസ്‌ലിം സമുദായം ഭരണഘടനാപരമായ അവകാശങ്ങള്‍പ്പുറം ഒന്നും നേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.