ഐപിഎല്‍ വാതുവയ്പ്പ്: ശ്രീനിവാസന്‍ രാജിവയ്ക്കണമെന്ന് ലളിത് മോഡി

single-img
25 May 2013

Lalit-modiഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് മരുമകന്‍ മെയ്യപ്പന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ രാജിവച്ചു പുറത്തുപോകണമെന്ന് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി ആവശ്യപ്പെട്ടു. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഐപിഎല്ലില്‍ നിന്നു നീക്കം ചെയ്യണമെന്നും ലളിത് മോഡി പറഞ്ഞു. മെയ്യപ്പന്‍ തന്നെയാണ് ചെന്നൈയുടെ യഥാര്‍ഥ ഉടമയെന്നും ശ്രീനിവാസന്‍ അറിയാതെ ഐപിഎല്ലില്‍ ഒന്നും സംഭവിക്കില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു.