പ്രതിസന്ധി ഉണ്ടാക്കിയവര്‍ തന്നെ തീര്‍ക്കണം: കരകുളം കൃഷ്ണപിള്ള

single-img
25 May 2013

Karakulam Krishna Pillaiകോണ്‍ഗ്രസില്‍ രൂപമെടുത്ത പ്രതിസന്ധി അതുണ്ടാക്കിയവര്‍ തന്നെ പരിഹരിക്കണമെന്നു കെപിസിസി ട്രഷറര്‍ കരകുളം കൃഷ്ണപിള്ള. കേരളയാത്ര വിജയകരമായി സമാപിച്ചപ്പോള്‍ ചിലര്‍ കോണ്‍ഗ്രസിനു ദോഷമുണ്ടാക്കുന്ന തരത്തില്‍ പ്രതികരിക്കുകയായിരുന്നു. ഇതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിലും യുഡിഎഫിലും സമീപകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിഛായയ്ക്കു കോട്ടമുണ്ടാക്കിയിട്ടുണ്ട്. ഇതു യുഡിഎഫിനും കോണ്‍ഗ്രസിനും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.