മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസിന്റെയോ രാജ്യത്തിന്റെയോ നേതാവല്ല: സുഷമ സ്വരാജ്

single-img
23 May 2013

Sushma Swarajപ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയോ രാജ്യത്തിന്റെയോ നേതാവല്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. യുപിഎയ്ക്ക് പ്രത്യേകിച്ച് ഒരു നേതാവില്ല. യുപിഎ ഘടകകക്ഷികള്‍ പ്രധാനമന്ത്രിയെ ഇരുത്തി ചര്‍ച്ച ചെയ്ത ശേഷം പരിഹാരത്തിനായി യുപി എ അധ്യക്ഷ സോണിയഗാന്ധിയെ നോക്കുകയാണു ചെയ്യുന്നതെന്നും സുഷമ കുറ്റപ്പെടുത്തി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതു സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അവര്‍. എന്നാല്‍, അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഒരാളില്ലല്ലോ എന്ന ചോദ്യത്തിനു ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ഘടകകക്ഷികളുമായി ആലോചി ച്ച് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നായിരുന്നു സുഷമയുടെ മറുപടി.