ഷീലാ ദീക്ഷിതിനു ലോകായുക്തയുടെ വിമര്‍ശനം, 11 കോടി തിരിച്ചുപിടിക്കാന്‍ നിര്‍ദേശം

single-img
23 May 2013

Sheila-Dikshitതെരഞ്ഞെടുപ്പുവേളയില്‍ രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കി പൊതുധനം ദുരുപയോഗപ്പെടുത്തി പരസ്യപ്രചാരണം നടത്തിയതിന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനു ലോകായുക്തയുടെ വിമര്‍ശനം. ചെലവഴിച്ച പണം ഷീലാ ദീക്ഷിതില്‍ നിന്നോ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നോ തിരിച്ചുപിടിക്കാന്‍ ലോകായുക്ത നിര്‍ദേശം നല്‍കി. 2007-08 കാലയളവില്‍ ഡല്‍ഹി മാറുന്നു എന്ന പേരില്‍ പത്രമാധ്യമങ്ങളിലൂടെ പരസ്യം നല്കിയതു പൊതുധനം ദുരുപയോഗപ്പെടുത്ത ലാണെന്നും ചൂണ്ടിക്കാട്ടി ഷീലാ ദീക്ഷിതിനെ താക്കീതു ചെയ്യുന്നതിനു രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയോട് ലോകായുക്ത ജസ്റ്റീസ് മന്‍മോഹന്‍ സരിന്‍ ശിപാര്‍ശ ചെയ്തു. ഒന്നുകില്‍ ഷീല അല്ലെങ്കില്‍ പാര്‍ട്ടി എന്ന നിലയില്‍ പണം തിരിച്ചടയ്ക്കാന്‍ മുഖ്യമന്ത്രിയെ ഉപദേശിക്കണമെന്നും ലോകായുക്ത രാഷ്ട്രപതിയോടു ശിപാര്‍ശ ചെയ്തിട്ടുണ്ട്.