രമേശ് മുഖ്യമന്ത്രിക്കെതിരേ പറയില്ലെന്ന് തിരുവഞ്ചൂര്‍

single-img
22 May 2013

thiruvanchoor-radhakrishnan-ministerമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് സര്‍ക്കാരിനുമെതിരേ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പരസ്യ വിമര്‍ശനം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു ദിനപത്രത്തിന് ചെന്നിത്തല നല്‍കിയ അഭിമുഖത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസിലെ നേതാക്കള്‍ വളരെ അനുഭവ പരിചയമുള്ളവരാണ്. എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം. ഇത്ര നിസാരമായി അദ്ദേഹം പ്രതികരിക്കുമെന്ന് താന്‍ വിശ്വസിക്കില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.