താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

single-img
22 May 2013

chennithalaമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ താന്‍ ഒരു ദിനപത്രത്തിനും ഔദ്യോഗികമായി അഭിമുഖം നല്‍കിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. വാര്‍ത്തയെക്കുറിച്ച് ഇക്കാര്യം മാത്രമണ് ചെന്നിത്തല പ്രതികരിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു കെപിസിസി അധ്യക്ഷന്‍ പ്രതികരണം. അഭിമുഖം രാവിലെ മുതല്‍ വാര്‍ത്തയായതോടെയാണ് ചെന്നിത്തല ഇക്കാര്യത്തില്‍ വിശദീകരണത്തിന് തയാറായത്. കേന്ദ്ര നേതൃത്വത്തിന്റെ മുന്നില്‍ പരസ്യ പ്രതികരണം അച്ചടക്ക ലംഘനമാകാന്‍ സാധ്യത ഉയര്‍ന്നതോടെയാണ് അഭിമുഖം നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയത്.